‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ നാളെ തിയേറ്ററുകളിൽ എത്തും

By Film Desk, Malabar News
Karnan Napoleon Bhagat Singh
Ajwa Travels

കോവിഡ് വ്യാപനം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ച ചിത്രം ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ നാളെ തിയേറ്ററുകളിലേക്ക്. നേരത്തെ ജനുവരി 28ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് നാളെ പ്രദർശനത്തിന് എത്തുന്നത്.

ഫാമിലി- ക്രൈം ത്രില്ലര്‍ എന്ന ലേബലിൽ ആരാധകര്‍ക്ക് മുന്നിലെത്തുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജി മോഹനനാണ്. ഫസ്‌റ്റ് പേജ് എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മിച്ച ചിത്രത്തിൽ ധീരജ് ഡെന്നിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രൂപേഷ് രാഘവന്‍ എന്ന പോലീസ് ഉദ്യോഗസ്‌ഥനായാണ് ധീരജ് ഡെന്നി എത്തുന്നത്. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ശ്രീലക്ഷ്‌മി, കുളപ്പുള്ളി ലീല, മോളി കണ്ണമാലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഒരു ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്‍കുമ്പൊഴും പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കുന്ന ത്രില്ലര്‍ അനുഭവവും സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പ്രശാന്ത് കൃഷ്‌ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ റെക്‌സണ്‍ ജോസഫാണ്. റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ തുടങ്ങിയവരുടെ വരികൾക്ക് രഞ്‌ജിന്‍ രാജാണ് ഈണം പകർന്നിരിക്കുന്നത്.

Most Read: രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE