അമൃത്‌സർ: പഞ്ചാബില്‍ കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. പാകിസ്‌ഥാനെതിരായ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. യുപിയിൽ നിന്നും ബിഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്.
നിങ്ങള്‍ പാകിസ്‌ഥാനികളാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. പഞ്ചാബികളായ പരിസരവാസികൾ എത്തിയാണ് വിദ്യാർഥികളെ രക്ഷിച്ചത്. ആറോളം കശ്‌മീരി വിദ്യാർഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
യുപിയിൽ നിന്നും ബിഹാറില്‍ നിന്നുമുള്ള ചില വിദ്യാർഥികള്‍ വടികളുമായി കശ്‌മീരി വിദ്യാർഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്ന് ഭായ് ഗുരുദാസ് ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാർഥിയായ ആഖിബ് ഫ്രീ പ്രസ് കാശ്‌മീരിനോട് പറഞ്ഞു.
Read also: പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; സ്വര ഭാസ്‌കർ