കെസി വേണുഗോപാല്‍ സംഘടനാ കാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്‌ത രാജിവെച്ചു

By Desk Reporter, Malabar News
Malabar-News_Ruchi-Gupta
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‍യുഐ)യുടെ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രുചി ഗുപ്‌ത സ്‌ഥാനം രാജിവെച്ചു. സംഘടനാപരമായ മാറ്റങ്ങളില്‍ കാലതാമസമുണ്ടാകുന്നെന്നും ഇതിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് കാരണമെന്നും ആരോപിച്ചാണ് രാജിയെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

പ്രധാനപ്പെട്ട സംഘടനാമാറ്റങ്ങൾക്ക് കാലതാമസം നേരിടുന്നതായി എല്ലാവർക്കും അറിയാം. ദേശീയ സമിതി ഒരു വർഷവും മൂന്നുമാസവുമാണ് എടുത്തത്. മാസങ്ങളായി സംസ്‌ഥാന പ്രസിഡണ്ടുമാരുടെ കാര്യം തീർപ്പാക്കാതെ കിടക്കുകയാണ്. പുതിയ പ്രവർത്തകർക്ക് ഇടമുണ്ടാക്കുന്നതിനായി നിരവധി സംസ്‌ഥാന യൂണിറ്റുകൾ കാത്തിരിക്കുകയാണ്. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ കാലതാമസം സംഘടനയെ ദോഷകരമായി ബാധിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം കോൺഗ്രസ് പ്രസിഡണ്ടിനോട് ആവർത്തിക്കാനാവില്ല,”- രാജി വെച്ചതിന് ശേഷം എഴുതിയ സന്ദേശത്തിൽ രുചി ഗുപ്‌ത പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് മാത്രമേ തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും കഴിയുന്ന കരുത്തനായ നേതാവാകാൻ സാധിക്കൂവെന്നും രുചി പറയുന്നു. മറ്റൊരു നേതാവ് വന്നാൽ അത് പാർട്ടിയിലുളള ഇതര വിഭാഗങ്ങൾക്കിടയിൽ അസ്വസ്‌ഥത ഉണ്ടാക്കുമെന്നും സംഘടനാ ശക്‌തിയുളളത് രാഹുൽ ഗാന്ധിയിൽ തന്നെയാണെന്നും രുചി പറയുന്നു.

Kerala News:  നടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE