പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

By Staff Reporter, Malabar News
Omchery NN Pillai-award
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മ കുറിപ്പുകളായ ‘ആകസ്‌മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം.

2020ലെ പുരസ്‌കാരത്തിനാണ് ഓംചേരി അര്‍ഹനായത്. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്‌ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ള. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ പത്തിലധികം കൃതികളുടെ കര്‍ത്താവാണ്

1975ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹം നേടിയിരുന്നു. കൂടാതെ 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓംചേരിക്ക് ലഭിച്ചിട്ടുണ്ട്.

പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി 1924ലാണ് ഓംചേരി എന്‍എന്‍ പിള്ളയുടെ ജനനം. ആദ്യകാലത്ത് കവിതകൾ എഴുതിയിരുന്ന ഇദ്ദേഹം പിന്നീടാണ് നാടകത്തിലേക്ക് തിരിഞ്ഞത്.

Most Read: ഇവരുടെ അടുത്ത ലക്ഷ്യം എകെജി ആകുമോ? എംവി ജയരാജൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE