കോവിഡ് കണക്കിൽ കുറവുണ്ട്; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടരുന്നു

By Desk Reporter, Malabar News
Pinarayi Vijayan 2020 Nov 11_Malabar News
Ajwa Travels

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 7871 ആളുകൾക്കാണ്. സമ്പർക്കം 6910, രോഗമുക്‌തി 4981. ഉറവിടം അറിയാത്തത് 640 പേരാണ്, 111 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 87,738 ആണ്. 60,494 സാംപിൾ പരിശോധിച്ചു. ഇന്ന് കേരളത്തിൽ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങൾ 25 ആണ്. ഇന്ന് സംസ്‌ഥാനത്ത്‌ ആകെ 13 പുതിയ ഹോട്ട് സ്പോട്ടുകൾ നിലവിൽ വന്നു. തിരുവനന്തപുരത്ത് മാത്രം 989 രോഗികളുണ്ട്.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മെച്ചപ്പെട്ട നിലയിലാണ്. 10 ലക്ഷത്തിൽ 99 ആളുകളാണു മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.3, എന്നാൽ കേരളത്തിൽ 7.2 ശതമാനം ആണ്.ഇതേ വരെ സ്വീകരിച്ച ജാഗ്രതയും നടപടിയും വെറുതെ ആയില്ല. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രതക്കുറവ് ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യം നിലവിലുണ്ട്.

Must News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നടപടിയെടുത്തു. പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കും. ആർടിപിസിആർ ടെസ്റ്റ് കൂടി എല്ലാവർക്കും നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10ൽ താഴെ നിർത്തുന്നതിന് എല്ലാ നടപടിയും സ്വീകരിക്കും.

ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടരീതിയിൽ ബെഡുകൾ സ്വീകരിക്കുന്നതിനും നടപടി. എറണാകുളത്ത് ഓരോ തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിലും ഫോൺ സംവിധാനം ഏർപ്പെടുത്തി. എത്ര ശതമാനം ആളുകൾക്ക് രോഗം വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്താൻ ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 0.8 ശതമാനം ആളുകൾക്ക് വന്നു പോയി എന്നു കണ്ടെത്തി. ദേശീയ തലത്തിൽ ഇത് 6.6 ശതമാനം ആണ്; മുഖ്യമന്ത്രി പറഞ്ഞു.

2020 ഒക്‌ടോബർ 06ലെ സമ്പൂർണ്ണ കേരള കോവിഡ് റിപ്പോർട്ട്:

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE