കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ മാർക്കറ്റ് ഇനി ഹൈടെക് ആക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചു കോടി അഞ്ചു ലക്ഷം രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വികസന പ്രവർത്തനങ്ങളുടെ പുരോഗതി ചർച്ച ചെയ്യാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനജലം സംസ്‌കരിച്ചു ശുദ്ധീകരിക്കുന്ന പ്ളാന്റ്, ഖരമാലിന്യ സംസ്‌കരണ പ്ളാന്റ്, വാഹന പാർക്കിങ് സൗകര്യം, കൗണ്ടറുകൾ, കടമുറികൾ, ടോയ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. യോഗത്തിന് ശേഷം കൊട്ടാരക്കര മാർക്കറ്റ് ധനകാര്യ മന്ത്രിയും ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും സന്ദർശിച്ചു.
Most Read: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്