കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരം അഞ്ഞൂറാം ദിനത്തിൽ

By Trainee Reporter, Malabar News
Kozhikode K-Rail strike on its 500th day; Night and day strike today
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരം 500 ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്‌തമായ സമരം നടക്കുന്നത്. അഞ്ഞൂറാം ദിനത്തോട് അനുബന്ധിച്ച് സാമൂഹിക-രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടക്കുന്ന രാപ്പകൽ സമരം പുരോഗമിക്കുകയാണ്. 2020 ഒക്‌ടോബർ രണ്ടിനാണ് കോഴിക്കോട് കാട്ടിൽപ്പീടികയിൽ സമരം ആരംഭിച്ചത്.

പ്രതിപക്ഷ പാർട്ടികൾ പോലും പദ്ധതിയിൽ നിലപാട് പ്രഖ്യാപിക്കാത്ത കാലത്താണ് കോഴിക്കോട് സമരം തുടങ്ങിയത്. തുടർന്ന് സമരം ശക്‌തിയാർജിച്ചതോടെ സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ സമരസമിതികൾ രൂപം കൊണ്ടു. സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. രാപ്പകൽ സമരവും പന്തംകൊളുത്തി പ്രകടനവുമെല്ലാം നടന്നു. സെക്രട്ടറിയേറ്റ് പടിക്കളിലേക്ക് സമരം നീണ്ടപ്പോൾ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചെത്തി. പിന്നെ സംസ്‌ഥാനത്തെ പ്രധാന ചർച്ചാ വിഷയമായി പദ്ധതി മാറി.

സിപിഐഎം തന്നെ കെ റെയിൽ വിശദീകരണ യോഗവുമായി കാട്ടിൽപീടികയിൽ എത്തി. എന്നിട്ടും സമരാവേശത്തിന് ഇളക്കം തട്ടിയില്ല. പദ്ധതി സർക്കാർ ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. സർവേക്കെതിരെ കനത്ത പ്രതിഷേധവും സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. സാമൂഹിക ആഘാത പഠനത്തോട് സഹകരിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

Most Read: മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE