കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക പരാതി ഉയരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവ് നായ്‌ക്കളുടെ കടിയേറ്റ് ഒരു ദിവസം എത്തുന്നത് 70ൽ കൂടുതൽ പേരാണ്. ബീച്ച് ആശുപത്രിയിൽ 25ന് മുകളിലുമാണ്. അതേസമയം സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. നിലവിൽ രാത്രിയും പകലുമെന്നോണം മുഴുവൻ സമയവും തെരുവ് നായകൾ നഗരം കീഴടക്കിയിരിക്കുകയാണ്.
അതേസമയം, മാലിന്യങ്ങൾ റോഡരികിലും കടൽത്തീരങ്ങളിലുമെല്ലാം തള്ളുന്നത് തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് കാരണമാകുന്നുണ്ട്. കൂടാതെ, നായ്‌ക്കളെ വന്ധ്യകരണം നടത്താനുള്ള പദ്ധതിയെല്ലാം ജില്ലയിൽ മന്ദഗതിയിൽ ആയതോടെയാണ് ജില്ലയിൽ തെരുവ് നായകൾ വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
Most Read: ആഡംബര കപ്പലിലെ ലഹരിപാർട്ടി; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ