കരുതലിന് ആദരം; ധനുഷ്‌കയുടെ ‘കുവി’ ഇനി പൊലീസിലേക്ക്

By News Desk, Malabar News
Pet Dog from Pettimudi Has Selected To The Police Dog Squad
Representational Image
Ajwa Travels

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളര്‍ത്തുനായ ഇനി പൊലീസിലേക്ക്. പോലീസിന്റെ കെ 9 സ്‌ക്വാഡിലേക്കാണ് വളര്‍ത്തുനായയെ തിരഞ്ഞെടുത്തത്. കുവിയെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കാന്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് ഡിജിപി ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം എത്തിയതിന് പിന്നാലെയാണ് ഡോഗ് സ്‌ക്വാഡിലേക്ക് കുവിയെ ജില്ലാ പോലീസ് ഏറ്റെടുത്തത്.

അപകടം നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്തു നിന്നാണ് വളര്‍ത്തുനായ ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തുന്നത്. സ്ഥലത്ത് എന്നുമെത്തുന്ന കുവി കുരച്ച് ബഹളമുണ്ടാക്കിയിരുന്നു. സംശയം തോന്നിയ രക്ഷാപ്രവര്‍ത്തകര്‍ പുഴക്ക് കുറുകെ കിടന്ന മരക്കൊമ്പുകളില്‍ നിന്ന് ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കുവി ക്ക് ഉറ്റവര്‍ ആരുമില്ലാതെയായി. തുടര്‍ന്ന് ജില്ലാ കെ 9 സ്‌ക്വാഡിലെ ട്രെയ്നര്‍ അജിത് മാധവന്‍ കുവിയെ തേടിയെത്തുകയായിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കുവിയെ ഏറ്റെടുത്തു. മുന്‍ എംഎല്‍എ എ.കെ മണി കുവിയെ അജിത് മാധവന് കൈമാറി. പെട്ടിമുടിയില്‍ നിന്ന് കുവിയെ യാത്രയയക്കാന്‍ പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE