മധുരം, ഈ വിജയം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; എകെജി സെന്ററിൽ ആഘോഷം

By News Desk, Malabar News
celebration at akg center

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന ഇടതുമുന്നണി യോഗത്തിനിടെ വിജയാഘോഷം നടത്തി എൽഡിഎഫ് നേതാക്കൾ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. നേതാക്കൾക്കെല്ലാവർക്കും മധുരം വിതരണം ചെയ്‌തതിന് ശേഷമാണ് യോഗം ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന ജയത്തിന്റെ പശ്‌ചാത്തലത്തിൽ തികച്ചും ആഹ്ളാദകരമായ അന്തരീക്ഷത്തിലാണ് യോഗം ചേർന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി. കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, കോൺഗ്രസ് (ബി) എംഎൽഎ ഗണേഷ് കുമാർ, കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Also Read: തുടർ ഭരണത്തിന് സാധ്യത; പ്രതീക്ഷയോടെ സിപിഎം

ആരോപണങ്ങളുടെ കൊടുങ്കാറ്റിനിടയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി അഭിമാന നേട്ടം കൈവരിച്ചത് സൗജന്യ ഭക്ഷ്യ കിറ്റും മാസം തോറുമുള്ള ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള പദ്ധതികൾ കാരണമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതം ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സിപിഎം യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE