വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

By Trainee Reporter, Malabar News
Malabarnews_local body election
Representational image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രകടന പത്രിക എൽഡിഎഫ് കൺവീനർ എ വിജരാഘവൻ പ്രകാശനം ചെയ്‌തു. മന്ത്രി എകെ ശശീന്ദ്രൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക ക്ഷേമത്തിനും തൊഴിൽ മേഖലക്കും പ്രാധാന്യം നൽകുന്നതാണ് എൽഡിഎഫിന്റെ പ്രകടന പത്രിക. സംസ്‌ഥാനത്ത്‌ 10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും. കോവിഡ് വാക്‌സിൻ ഏറ്റവും ഫലപ്രദമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ജനുവരി മുതൽ ക്ഷേമ പെൻഷൻ 1,500 രൂപയായി വർധിപ്പിക്കുമെന്നും എൽഡിഎഫ് പത്രികയിൽ പറയുന്നു.

60 വയസ് കഴിഞ്ഞ എല്ലാവർക്കും ക്ഷേമ പെൻഷൻ ലഭ്യമാക്കും. കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും എൽഡിഎഫ് മുന്നോട്ട് വെക്കുന്നുണ്ട്.

Read also: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE