അവരെ കൃഷ്‌ണൻ ശപിക്കും; അഖിലേഷിന് മറുപടിയുമായി യോഗി ആദിത്യനാഥ്

By Desk Reporter, Malabar News
If BJP loses, UP will become Kerala; Yogi Adityanath
Ajwa Travels

ലഖ്‌നൗ: അധികാരത്തിൽ ഇരുന്നപ്പോള്‍ തനിക്കുവേണ്ടി ഒന്നും ചെയ്യാത്തവരെ ‘ഭഗവാന്‍ ശ്രീകൃഷ്‌ണൻ’ ശപിക്കുന്നുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്‌പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ആദിത്യനാഥിന്റെ പ്രസ്‌താവന.

താന്‍ മുഖ്യമന്ത്രിയാകുമെന്ന് ഭഗവാന്‍ സ്വപ്‌നത്തിലെത്തി പറഞ്ഞുവെന്ന അഖിലേഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനക്ക് മറുപടി പറയുകയായിരുന്നു ആദിത്യനാഥ്. “ചിലരുടെ സ്വപ്‌നത്തില്‍ വന്ന് നിങ്ങളുടെ പരാജയമോര്‍ത്ത് കരയാന്‍ ഭഗവാന്‍ കൃഷ്‌ണൻ പറഞ്ഞിട്ടുണ്ടാകും. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്നത് ബിജെപി സര്‍ക്കാര്‍ ചെയ്‌തു. അധികാരത്തിലിരുന്നപ്പോള്‍ മധുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാതിരുന്നതിന് അവരെ ഭഗവാന്‍ കൃഷ്‌ണൻ ശപിച്ചിട്ടുമുണ്ടാകും,”- ആദിത്യനാഥ് പറഞ്ഞു.

‘നിങ്ങള്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപവൽക്കരിക്കുമെന്ന്’ കഴിഞ്ഞ രാത്രിയില്‍ ഭഗവാന്‍ കൃഷ്‌ണൻ തന്റെ സ്വപ്‌നത്തിലെത്തി പറഞ്ഞു എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരമാര്‍ശം. കൃഷ്‌ണൻ എല്ലാ ദിവസവും തന്റെ സ്വപ്‌നത്തിൽ എത്താറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

Most Read:  പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE