കേന്ദ്ര കഥാപാത്രങ്ങളായി നിവിൻ പോളിയും ആസിഫ് അലിയും; ‘മഹാവീര്യർ’ ടീസർ

By Team Member, Malabar News
Mahaveeryar Movie Teaser Out Today

നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹാവീര്യറിന്റെ ടീസർ പുറത്തിറങ്ങി. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമായിരിക്കുന്നതെന്ന് ടീസർ വ്യക്‌തമാക്കുന്നുണ്ട്. 1.22 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ നിന്നും ചിത്രം നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്ന് ഉറപ്പിക്കാം.

എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്‌പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പിഎസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇഷാൻ ചാബ്ര സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംസ്‌ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ്. നിവിൻ പോളി, ആസിഫ് അലി എന്നിവർക്കൊപ്പം ലാൽ, ലാലു അലക്‌സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്‌തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‌ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE