അതിജീവനം പ്രമേയമായി ‘മലയൻകുഞ്ഞ്’; കാത്തിരുന്ന മേക്കിങ് വീഡിയോ പുറത്ത്

By Film Desk, Malabar News

ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ ‘മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത്. 40 അടി താഴ്‌ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അതിജീവനം പ്രമേയമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ സജിമോൻ ആണ്. മഹേഷ് നാരായണൻ, വൈശാഖ്, വികെ പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എആർ റഹ്‌മാൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സിനിമ ജൂലൈ 22ന് തിയേറ്ററുകളിലെത്തും.

ഫാസിൽ ആണ് നിർമാണം. 18 വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് ‘മലയൻ കുഞ്ഞ്’. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നതും ഇദ്ദേഹമാണ്. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Most Read: എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE