ഭിന്നശേഷിക്കാർക്ക് താങ്ങായി മമ്മൂട്ടി; ഇലക്‌ട്രിക്‌ വീൽചെയറുകൾ വിതരണം ചെയ്‌തു

മലപ്പുറം ജില്ലയിൽ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്‌ട്രിക്‌ വീൽചെയറുകൾ നൽകിയത്.

By Trainee Reporter, Malabar News
Mammootty_Malabar News
Ajwa Travels

ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇലക്‌ട്രിക്‌ വീൽചെയറുകൾ വിതരണം ചെയ്‌ത്‌ നടൻ മമ്മൂട്ടി. മലപ്പുറത്താണ് വിതരണം ചെയ്‌തത്‌. പ്രമുഖ ഐടി കമ്പനിയായ യുഎസ്‌ടി ഗ്ളോബലിന്റെ സഹായത്തോടെയുള്ള ഇലക്‌ട്രിക്‌ വീൽചെയറുകൾ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് മലപ്പുറം ജില്ലയിൽ വിതരണം ചെയ്‌തത്‌.

മലപ്പുറം ജില്ലയിൽ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്‌ട്രിക്‌ വീൽചെയറുകൾ നൽകിയത്. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ നിർവഹിച്ചു. പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ജില്ലയിലും ചടങ്ങ് സംഘടിപ്പിച്ചത്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം ആശ്വാസം പകരുന്നുണ്ടെന്നും, ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസിനെ അഭിനന്ദിക്കുന്നുവെന്നും ഉൽഘാടന വേളയിൽ സയ്യിദ് ശിഹാബ് തങ്ങൾ പറഞ്ഞു.

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷൻ മാനേജിങ് ഡയറക്‌ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രോജക്‌ട് ഓഫീസർ അജ്‌മൽ ചക്കരപ്പാടം എന്നിവർ സംസാരിച്ചു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്‌ഥാന സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE