ജന്‍ധന്‍ അക്കൗണ്ട്; കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

By News Desk, Malabar News
JAN DHAN Yojana
Representational Image
Ajwa Travels

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭ്യമാകും.

18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രൂപീകരിച്ച പദ്ധതിയാണ് ജീവന്‍ ജ്യോതി യോജന. വര്‍ഷത്തില്‍ 330 രൂപ പ്രീമിയം അടക്കുന്നതോടെ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ അക്കൗണ്ട് ഉടമയുടെ ആശ്രിതര്‍ക്ക് ലഭിക്കും. സുരക്ഷ ഭീമാ യോജന പ്രകാരം 12 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുക. 18-70 വയസിന് ഇടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. അക്കൗണ്ട് ഉടമ അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ഭാഗികമായി വൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും.

40.35 കോടിയിലേറെ പേര്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ട് ഉള്ളതെന്ന് ഓഗസ്റ്റ് 19 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.31 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ അക്കൗണ്ടുകളിലുള്ളത്. അക്കൗണ്ട് ഉടമകളില്‍ മൂന്നില്‍ രണ്ട് പേരും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. 3,239 രൂപയാണ് ഒരാളുടെ അക്കൗണ്ടിലെ ശരാശരി നിക്ഷേപം. ജന്‍ധന്‍ അക്കൗണ്ട് പദ്ധതി തുടങ്ങിയ 2015 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തുകയില്‍ രണ്ടര ഇരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

കുറഞ്ഞ തുകയുടെ നിക്ഷേപങ്ങളും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ഉടന്‍ തുടങ്ങും. അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യങ്ങളും ഉടന്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE