രോഗബാധിതരുടെ എണ്ണത്തിൽ വർധന; ചക്കിട്ടപാറയിൽ പ്രതിരോധം ശക്‌തമാക്കും

By Team Member, Malabar News
Kozhikode covid Cases
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, വീണ്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്‌തമാക്കാൻ അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 31 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രണ്ട് പേരെ പ്രത്യേക പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. 1, 2 വാർഡുകളിൽ രോഗികളുടെ എണ്ണം വർധിച്ചതിനാൽ പോലീസ് പട്രോളിംഗ് ശക്‌തിപ്പെടുത്താനും തീരുമാനമായി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകുന്നേരം 5 മണി വരെയാക്കി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തിന്റെ പരിധിയിലുള്ള കളിക്കളങ്ങൾ പൂർണമായി അടക്കുകയും ചെയ്‌തു. ഈ മാസം 10ആം തീയതി മുതൽ 15ആം തീയതി വരെ വിവിധ മേഖലകളിൽ പ്രത്യേക പരിശോധന ക്യാംപുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരമായി വാർഡ്‌തല ആർആർടി യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

Read also : വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE