വൈറൽ ഓഡിയോ; മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

By News Desk, Malabar News
Mukesh likely to get second term in Kollam; The decision is up to the party
Mukesh MLA
Ajwa Travels

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. എംഎസ്എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരൻ.

സംഭവത്തിൽ എംഎൽഎക്കെതിരെ ശക്‌തമായ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുമെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു. ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്‌നേഹ വാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്ന് പരാതിയിൽ പറയുന്നു.

അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ ശകാരിക്കുന്ന മുകേഷിന്റേതായുള്ള ഓഡിയോയാണ് പുറത്തു വന്നത്. പാലക്കാട് നിന്ന് വിളിക്കുന്ന പത്താം ക്ളാസുകാരനെ കാര്യമെന്താണെന്ന് പോലും തിരക്കാതെ ശകാരിക്കുന്ന മുകേഷിന്റെ പ്രതികരണത്തിനെതിരെ നിരവധിപ്പേർ വിമര്‍ശിച്ച് രംഗത്തെത്തുകയും ഓഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്‌തു.

National News: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE