ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. ബിജെപി സ്‌ഥാനാർഥികൾക്കായി മണിപ്പൂരിൽ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് മോദി സംസാരിക്കും. കൂടാതെ നാളെ ബിജെപിക്ക് വേണ്ടി സംസ്‌ഥാനത്ത് പ്രചാരണം നടത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായും എത്തും.
സംസ്‌ഥാനത്ത് പ്രചാരണ പരിപാടികൾക്കായി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. ഇംഫാലിൽ നടന്ന കോൺഗ്രസ് റാലിയിൽ ആർഎസ്എസിനെയും ബിജെപിയെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. മണിപ്പുരിന്റെ സംസ്‌കാരത്തെയും ഭാഷയെയും ജനാധിപത്യമൂല്യങ്ങളയും നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.
രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 28ആം തീയതിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. തുടർന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് മാർച്ച് 5ആം തീയതിയാണ് നടക്കുക.
Read also: എസ്ബിഐ എടിഎം കുത്തിത്തുറന്ന് മോഷണം; 2 പേർ അറസ്‌റ്റിൽ