പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ ശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി

By Staff Reporter, Malabar News
police-do-not-cross
Representational Image
Ajwa Travels

പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി. സ്‌ഥലത്ത്‌ പോലീസെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ലഭ്യമായ എല്ലുകളിൽ സർജറിയിൽ ഉപയോഗിക്കുന്ന സ്‌റ്റീൽ ഭാഗങ്ങൾ കാണുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടിയ എല്ലുകളെ കൂട്ടി യോജിപ്പിക്കാനായി ഉപയോഗിച്ചതാകാം ഇതെന്ന് അനുമാനിക്കുന്നു. മാത്രവുമല്ല, ഈ സ്‌റ്റീലിൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന് വിശ്വസിക്കുന്ന ചില കോഡുകൾ കാണാൻ സാധിക്കുന്നുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദഗ്‌ധ പരിശോധനക്കായി അവശിഷ്‌ടങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്കോ മഞ്ചേരിയിലേക്കോ അയക്കുമെന്ന് പോലീസ് അറിയിച്ചു.

got human body parts from chamravattom
എല്ലിൽ കാണുന്ന സ്‌റ്റീൽ ഭാഗം

ലഭിച്ച അവശിഷ്‌ടങ്ങൾ മനുഷ്യന്റേതാണോയെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് പോലീസ് ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് പറഞ്ഞു. നിലവിൽ കൃത്യമായ നിഗമനങ്ങൾ ഒന്നും തന്നെ പറയാൻ കഴിയില്ലെന്നും, പരിശോധന ഫലം ലഭിച്ച ശേഷം അന്വേഷണം തുടരണോ എന്നത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

got human body parts at chamravattom
അന്വേഷണത്തിൽ നിർണായകമാകുമെന്ന് വിശ്വസിക്കുന്ന, എല്ലിൽ കാണുന്ന സ്‌റ്റീൽ റാഡിലെ കോഡ്

അതേസമയം സംഭവത്തിൽ ചില പ്രാദേശിക വാർത്താ പോർട്ടലുകളും, സമൂഹ മാദ്ധ്യമങ്ങളും വഴി വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് അരങ്ങേറുന്നത്. പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇത്തരം വാർത്തകൾക്ക് ഒന്നും തന്നെ യാതൊരു അടിസ്‌ഥാനവുമില്ല. കൂടുതൽ വിശദീകരണം പരിശോധന ഫലം വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

Read Also: നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE