വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’

By Trainee Reporter, Malabar News
Drawing_Malabar News
Representational image
Ajwa Travels

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് ‘നേര്‍കാഴ്ച്ച‘ എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം.  കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍ തുടങ്ങിയവയെല്ലാം ചിത്രരചനയുടെ വിഷയങ്ങളാക്കാം.

വരച്ച ചിത്രങ്ങള്‍ ഫോട്ടോയെടുത്തോ,സ്‌കാന്‍ ചെയ്‌തോ ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് കൈമാറണം.അതില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അദ്ധ്യാപകര്‍ സ്‌കൂള്‍ ഗ്രൂപ്പുകളില്‍ പങ്കുവെക്കേണ്ടതാണ്.സ്‌കൂളുകളിലെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ഇതില്‍ നിന്നും മികച്ച രചനകള്‍ സ്‌കൂള്‍ വിക്കിയില്‍ പോസ്റ്റ് ചെയ്യണം. മികവാര്‍ന്ന രചനകള്‍ സ്‌കൂളുകളിലും,പഞ്ചായത്തിലും, ബിഅര്‍സിയിലും പ്രദര്‍ശിപ്പിക്കും.സൃഷ്ടികള്‍ സെപ്റ്റംബര്‍ 9ന് മുന്‍പായി അദ്ധ്യാപകരെ ഏല്‍പ്പിക്കണം. മികച്ച രചനകള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE