തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും, തുടർന്ന് മാർച്ച് 22ഓടെ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇത് ബംഗ്ളാദേശ്-മ്യാൻമർ തീരത്ത് പ്രവേശിച്ചേക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് ഇത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also: പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം