മസ്‌ക്കറ്റ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്യുകയോ, രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി ഒമാൻ. ലോകരാജ്യങ്ങളിൽ കുരങ്ങുപനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ രാജ്യത്തെ എല്ലാ ഗവർണറേറ്റിലും നിരീക്ഷണം ശക്‌തമാക്കുകയും, ബോധവൽക്കരണം ഊർജിതമാക്കുകയും ചെയ്‌തതായും അധികൃതർ കൂട്ടിച്ചേർത്തു. മാസ്‌ക് ധരിക്കുകയും കൈകൾ ഇടയ്‌ക്കിടെ അണുവിമുക്‌തമാക്കുകയും വേണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കൂടാതെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സ്വതന്ത്രൻ