ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

By Team Member, Malabar News
One Were Arrested In Malappuram In Ganja case
Ajwa Travels

മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്‌. സിഐ സുനിൽ പുളിക്കൽ, എസ്‌ഐ സികെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ഈ പ്രദേശത്തായി അനധികൃത കഞ്ചാവ് വിൽപന നടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നിലവിൽ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

എഎസ്‌ഐ ബൈജു, സീനിയർ സിപിഒ ഫൈസൽ, സിപിഒമാരായ ജയേഷ്, അഷ്‌റഫ്, കബീർ, ഷാലു, കൈലാസ്, ഷക്കീൽ എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read also: ശബരിമല ചെമ്പോല വ്യാജം, മോൻസന്റെ വീട്ടിൽ ബെഹ്റ പോയതിന്റെ കാരണമറിയില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE