കേന്ദ്ര സര്‍വകലാശാലകളിലെ ഓബിസി പ്രൊഫസര്‍; നിയമനങ്ങള്‍ നടക്കുന്നില്ല

By News Desk, Malabar News
MalabarNews_ugc
representation Image
Ajwa Travels

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രൊഫസര്‍ തലത്തിലുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. 313 തസ്തികകളാണ് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍, ഒന്‍പത് ഒബിസി പ്രൊഫസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നത്. ഏറ്റവും പുതിയ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ കണക്ക് പ്രകാരം, നിലവില്‍  2020 ഓഗസ്റ്റ് വരെ ഈ തസ്തികകളില്‍ 2.8 ശതമാനം മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.

ദില്ലി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി കേന്ദ്ര സര്‍വകലാശാലകള്‍ 2020 ജനുവരി 1 വരെ ഒബിസി ക്വാട്ടയില്‍ ഒരു പ്രൊഫസറെപ്പോലും നിയമിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍വകലാശാലകളിലുടനീളം ഈ തലത്തില്‍ അനുവദിച്ച തസ്തികകളുടെ എണ്ണം 735 ആണെങ്കില്‍, നികത്തിയത് 38 എണ്ണം മാത്രമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തലത്തിലാണ് ഒ.ബി.സികള്‍ക്ക് മികച്ച പ്രാതിനിധ്യം. ഒ.ബി.സികള്‍ക്ക് അനുവദിച്ച സീറ്റുകളുടെ 60 ശതമാനവും ഈ നിലയില്‍ നികത്തി . അനുവദിച്ച 2,232 തസ്തികകളില്‍ 1,327 എണ്ണം നിയമനം നടത്തി.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍സിബിസിയോട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഒബിസി പ്രാതിനിധ്യത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍വകലാശാലകള്‍ പാര്‍ലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ സര്‍വകലാശാലകളാണ്, അവ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE