ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

By Desk Reporter, Malabar News
otter attack_2020 Sep 02
Representational Image

മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട്‌ ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം കച്ചേരികടവിൽ സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന 10 വയസുകാരി കൃഷ്ണപ്രിയയുടെ കാലിൽ നീർനായയുടെ കടിയേറ്റിരുന്നു.

കൊടിയത്തൂരിൽ കടവിൽ അലക്കുകയായിരുന്ന സോഫിയയുടെ കാലിൽ കടിച്ചു വെള്ളത്തിലേക്ക് ആഴ് ത്താന്‍ ശ്രമിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച 12 വയസുകാരൻ മകനും കടിയേറ്റിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുൻപ് പുൽപറമ്പിൽ കുളിക്കാനിറങ്ങിയ മാദ്ധ്യമ പ്രവർത്തകൻ വി.പി. നിസാമുദ്ദീനെയും നീർനായ ആക്രമിച്ചു.

പ്രദേശത്ത് വർദ്ധിച്ചു വരുന്ന നീർനായ ആക്രമണത്തിൽ പരിസരവാസികളെല്ലാം ആശങ്കയിലാണ്. നിരവധി കുടുംബങ്ങളാണ് പുഴയെ ആശ്രയിച്ചു കഴിയുന്നത്. കുട്ടികളടക്കം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE