കനയ്യ കുമാറിനെതിരെ ഹരജി; ഹരജിക്കാരന് 25000 രൂപ പിഴ

By Team Member, Malabar News
Malabarnews_kanhaiya kumar
കനയ്യ കുമാർ
Ajwa Travels

മുംബൈ : കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് ഹരജി സമര്‍പ്പിച്ചത്. വാരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കനയ്യ കുമാറിനെതിരെ ആരോപണവുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജിക്കാരന്റെ ആവശ്യം തികച്ചും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ ശ്രമമാണെന്ന് കോടതി പറഞ്ഞു. ഒപ്പം തന്നെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹരജിക്കാരന്‍ 25000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ജഡ്ജിമാരായ ശശികാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

ജെ എന്‍ യൂ യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാര്‍ 2016 ല്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അതിനാല്‍ കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്നാണ് അയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി നാഗേശ്വര്‍ മിശ്രയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പാണ്. എന്നാല്‍ ജനനം മുതല്‍ ഇന്ത്യന്‍ പൗരന്‍ ആയ ഒരാള്‍ക്ക് ഈ നിയമം ബാധകമല്ലെന്നും ഇന്ത്യന്‍ പൗരന്‍ അല്ലാത്ത ഒരാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സാഹചര്യത്തില്‍ മാത്രമേ ഇത് ബാധകമുള്ളൂ എന്നും അലഹബാദ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE