രാഷ്‌ട്രീയ പ്രമേയം മുഖ്യ അജണ്ട; സിപിഎം പിബി യോഗം ഇന്ന് തുടങ്ങും

By Desk Reporter, Malabar News
Political resolution is the main agenda; The CPM politburo meeting will begin today
Ajwa Travels

ന്യൂഡെൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പോളിറ്റ് ബ്യൂറോ ചേരുന്നത്. അടുത്തമാസം ആദ്യം ഹൈദരാബാദിൽ ഇതിനായി കേന്ദ്ര കമ്മിറ്റിയും ചേരും.

കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ ശക്‌തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാർടികളുമായി സഖ്യം ഉണ്ടാക്കുന്നതിനൊപ്പം പശ്‌ചിമ ബംഗാൾ പോലുള്ള ചില സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് സഖ്യമാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന പൊതുനിലപാടാകും പോളിറ്റ് ബ്യൂറോയിൽ ഉണ്ടാവുക.

നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. രാജ്യത്ത് സ്‌ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും യോഗം ചർച്ച ചെയ്യും. എന്നാൽ കെ റെയിൽ അടക്കമുള്ള കേരളത്തിലെ വിവാദ വിഷയങ്ങൾ പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യില്ലെന്നാണ് സൂചന.

Most Read:  ‘ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ആശയം’; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE