പൊന്നാനി നഗരസഭാ സ്ഥാനാര്‍ഥിത്വം; വാര്‍ത്ത കെട്ടിച്ചമച്ചത്

By Desk Reporter, Malabar News
INC Flag_ Malabar News
Representational Images
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കോണ്‍ഗ്രസ്സിനകത്ത് ഭിന്നിപ്പുണ്ടാക്കാനായി പാര്‍ട്ടി ശത്രുക്കള്‍ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ ആ അര്‍ത്ഥത്തില്‍ മാത്രം കാണുക. മണ്ഡലം പ്രസിഡണ്ട് നബീല്‍ നൈതല്ലൂര്‍ വ്യക്തമാക്കി.

2020 സെപ്തംബര്‍ 15 ചൊവ്വാഴ്ച പൊന്നാനിയിലെ പ്രാദേശിക പ്രസിദ്ധീകരണത്തില്‍ വലിയ തര്‍ക്കങ്ങളില്ലാതെ കോണ്‍ഗ്രസ്സില്‍ ചിത്രം തെളിയുന്നു എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. “ഇങ്ങിനെ ഒരു വാര്‍ത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വം പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ല. പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക ഭാരവാഹികളില്‍ നിന്ന് രേഖാമൂലം ലഭ്യമാകാത്ത വാര്‍ത്ത നല്‍കുന്നതിലൂടെ പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സ് വിരുദ്ധ ശക്തികളുടെ ഇത്തരം തന്ത്രങ്ങള്‍ ആ അര്‍ത്ഥത്തില്‍ തന്നെ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകരെ ഞങ്ങള്‍ ഉണര്‍ത്തുകയാണ്”; പത്രക്കുറിപ്പ് പറയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി യാതൊരു വിധ വാര്‍ഡ് / മണ്ഡലതല ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍, വാര്‍ത്ത സൃഷ്ട്ടിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്‌ത വിഷയം ഗൗരവപൂര്‍വ്വം പരിശോധിച്ച് ഉചിതമായ തീരുമാനം മണ്ഡലം കമ്മിറ്റികളും മുതിർന്ന നേതാക്കന്മാരും കൈക്കൊള്ളും; മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുള്‍ ലത്തീഫ് എം, നെബീല്‍ നൈതല്ലൂര്‍ എന്നിവര്‍ സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Ponnani News: ‘എ കെ മുസ്‌തഫ’ യുടെ പേരിൽ സാമൂഹ്യസേവന പ്രതിഭാപുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE