പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടന; എംകെ മുനീർ

By Central Desk, Malabar News
Popular Front was an organization that misinterpreted religion; MK Munir
Ajwa Travels

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടനയാണെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണെന്നും നിരോധനത്തെ സ്വാ​ഗതം ചെയ്‌ത്‌ സംസാരിക്കവേ മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ.മുനീർ.

സെക്കുലര്‍ ശക്‌തികളുടെ കൂടെ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ നേരിടാന്‍ പറ്റൂ എന്ന് സമൂഹം തിരിച്ചറിയണം. ബിജെപി അല്ലെങ്കില്‍ ആർഎസ്‌എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ടെന്നും എംകെ മുനീർ പറഞ്ഞു. പണ്ട് ആര്‍എസ്എസും നിരോധിക്കപ്പെട്ടിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജസ്വലതയോടെ അവര്‍ തിരികെവന്നു. അതുകൊണ്ട്, ഈ വിഷയത്തെ ആശയപരമായി നേരിടുകയും വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം. തിരുത്തൽ വരുത്തണമെന്നും എംകെ മുനീർ പറഞ്ഞു. വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്‌ലാമിന്റെ ആളുകളാണെന്നും നിരോധനം കൊണ്ട് തീരാത്ത പ്രശ്‌നമാണ് പോപ്പുലർ ഫ്രണ്ടെന്നും ഇദ്ദേഹം ആവർത്തിച്ചു.

Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE