പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ

By Trainee Reporter, Malabar News
k-muraleedharan
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്‌റ്റർ. “കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമർശനമാണ് ബോർഡിലുള്ളത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കുവാൻ കഴിവുള്ള കെ മുരളീധരനെ ചുമതലയേൽപ്പിക്കുക എന്നാണ് പോസ്‌റ്ററിൽ പറയുന്നത്. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാൻ പ്രവർത്തകർക്ക് ഊർജം പകരുവാൻ നേതൃത്വം മുരളീധരന്റെ കൈകളിൽ വരട്ടെയെന്നും പോസ്‌റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയം, പ്രചാരണം തുടങ്ങിയവയിൽ എല്ലാം കോഴിക്കോട് കോൺഗ്രസിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം കെ മുരളീധരന്റെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് നേതൃത്വത്തിനുള്ളിൽ തന്നെ പരസ്‌പരമുള്ള പഴിചാരലുകൾ പരസ്യമായി തന്നെ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇപ്പോൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ട പോസ്‌റ്റർ.

കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി തിരുവനന്തപുരത്തും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി, ഡിസിസി ഓഫീസുകൾക്ക് മുന്നിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിൻകര സനലിനെ പുറത്താക്കണമെന്നും പോസ്‌റ്ററിൽ പറഞ്ഞിരുന്നു.

Read also: ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE