ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ദിലീഷ് പോത്തനാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
ഫന്റാസ്‌റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം 2022 ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.
ഗുരുപ്രസാദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനു മഞ്‌ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. എഡിറ്റര്‍- രതിന്‍ രാധാകൃഷ്‌ണന്‍.
Most Read: ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു