നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ-പ്രിയങ്ക സഖ്യം

By Team Member, Malabar News
rahul priyanka
Ajwa Travels

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി എത്തുന്നതോടെ സംസ്‌ഥാനത്ത് പ്രചാരണത്തിന്റെ അവസാനഘട്ടം ആവേശഭരിതമാക്കാൻ കോൺഗ്രസ്. സംസ്‌ഥാനത്ത് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയ രാഹുൽ രണ്ടാംഘട്ട പ്രചാരണത്തിനായി നാളെ വീണ്ടും കേരളത്തിലെത്തും. രാഹുൽ-പ്രിയങ്ക സഖ്യത്തിന്റെ പ്രചാരണത്തിലൂടെ സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തിയുള്ള ഇടതുമുന്നണിയുടെ പ്രചാരണത്തെ മറികടക്കാൻ കഴിയുമെന്നാണ് ഹൈക്കമാൻഡ് കണക്ക് കൂട്ടുന്നത്.

രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി നാളെയാണ് രാഹുൽ വീണ്ടും കേരളത്തിൽ എത്തുന്നത്. മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ആയിരിക്കും പ്രചാരണ പരിപാടികൾ നടത്തുക. പ്രചാരണങ്ങളുടെ ഭാഗമായി വലിയ സമ്മേളനങ്ങൾ ഒഴിവാക്കി റോഡ് ഷോകൾ, മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. രാഹുൽ-പ്രിയങ്ക സഖ്യത്തിന്റെ പ്രചാരണത്തിലൂടെ ഇഞ്ചോടിഞ്ച് മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.

രാഹുലിന്റെ പ്രചാരണ പരിപാടികൾക്ക് ശേഷം ഈ മാസം 30,31 തീയതികളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണ പരിപാടികൾക്കായി കേരളത്തിൽ എത്തിച്ചേരുക. പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ ഇന്ദിരാഗാന്ധി സ്‌മരണ ഉണർത്തും വിധം പ്രിയങ്കയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Read also : ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE