കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി

By Trainee Reporter, Malabar News
train service in kerala
Representational image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന തീവണ്ടി മെയ് 16 മുതൽ ജൂൺ ഒന്നുവരെ റദ്ദാക്കി.

തിരുവനന്തപുരം സെൻട്രൽ-മധുര ജംഗ്‌ഷൻ അമൃത (06343) മെയ് 15 മുതൽ മെയ് 31 വരെയാണ് റദ്ദാക്കിയിട്ടുള്ളത്. മധുര ജംഗ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ അമൃത (06344) മെയ് 16 മുതൽ ജൂൺ ഒന്നുവരേയും റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (06349) പ്രതിദിന സ്‌പെഷ്യൽ മെയ് 15 മുതൽ മെയ് 31 വരെയും, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (06350) മെയ് 16 മുതൽ ജൂൺ ഒന്നുവരെയും റദ്ദാക്കി.

Read also: കടലാക്രമണ ഭീഷണി; എറണാകുളത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങൾ ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE