ന്യൂഡെൽഹി: അൻപത്തി ഒന്നാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനീകാന്ത് ഏറ്റുവാങ്ങി. ഡെൽഹിയിൽ നടന്ന 67ആമത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നാണ് രജനീകാന്ത് അവാർഡ് ഏറ്റുവാങ്ങിയത്.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ നൽകുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഫാൽക്കേയുടെ 100ആം ജൻമവാർഷികമായ 1969 മുതലാണ് പുരസ്‌കാരം നൽകി തുടങ്ങിയത്. 2018ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.
Also Read: അനുപമയ്‌ക്ക് അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ