കടത്തുതോണിക്കും രജിസ്‌ട്രേഷൻ; ഉൾനാടൻ ജലവാഹന ബിൽ ചർച്ചയില്ലാതെ പാസാക്കി

By News Desk, Malabar News
Inland Vessels Bill 2021
Representational Image
Ajwa Travels

ന്യൂഡെൽഹി: കടത്തുതോണികൾക്കും യന്ത്രവൽകൃത യാനങ്ങൾക്കും ഉൾപ്പടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹന ബിൽ രാജ്യസഭ പാസാക്കി. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഇനി ഒരു നിയമം ആയിരിക്കും.

ജലവാഹനം അടുത്ത വാഹനത്തിന്റെ പരിധിയിലേക്ക് കടക്കുമ്പോൾ പ്രത്യേക അനുമതി വാങ്ങുകയോ രജിസ്‌ട്രേഷൻ നടത്തുകയോ വേണ്ടിവരില്ല. എല്ലാ രജിസ്‌ട്രേഷൻ വിവരങ്ങളും കേന്ദ്രീകൃത പോർട്ടലിൽ ലഭ്യമാകും. ബില്ലിൽ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം സഭയിലെ ബഹളം ചൂണ്ടിക്കാട്ടി ഉപാധ്യക്ഷൻ തള്ളി. ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം ലക്ഷ്യമിട്ടുള്ള ബിൽ ജൂലൈ 29ന് ലോക്‌സഭയും പാസാക്കിയിരുന്നു.

ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ജലവാഹന ബിൽ നിയമമാകും. ഇതോടെ 1917ലെ ജലവാഹന നിയമം ഇല്ലാതാവുകയും പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്യും. രാജ്യത്തെ ജലഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രം പറയുന്നു.

പുതിയ നിയമപ്രകാരം ഒരിടത്തെ രജിസ്‌ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും. ഏതെങ്കിലുമൊരു സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ജലവാഹനം അടുത്ത സംസ്‌ഥാനത്തിന്റെ പരിധിയിൽ കടക്കുമ്പോൾ പ്രത്യേക അനുമതി വാങ്ങേണ്ട സാഹചര്യം ഇനി മുതൽ നിലവിലുണ്ടാകില്ല. രജിസ്‌ട്രേഷൻ പ്രത്യേകം നടത്തേണ്ടിയും വരില്ല.

Also Read: കേന്ദ്രം ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾ കൊണ്ട്; സാലഡ് ഉണ്ടാകുകയാണോ എന്ന് തൃണമൂൽ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE