മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡി’ലെ നടനായും തിരക്കഥാകൃത്തായും തിളങ്ങി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയ റോണി ഡേവിഡ് രാജ് വേഷമിടുന്ന പുതിയ ചിത്രമാണ് ‘പഴഞ്ചൻ പ്രണയം’. (Pazhanjan Pranayam) ചിത്രത്തിൽ നായക വേഷത്തിലാണ് റോണി.
റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഒരു ഫാമിലി ഗുഡ് പ്രണയകഥ പശ്‌ചാത്തലമാകുന്ന ചിത്രത്തിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് നായികയായി എത്തുന്നത്.
ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ഒരു ഫീൽ ഗുഡ് എന്റർടൈനറായ ചിത്രത്തിന്റെ സംവിധാനം ബിനു കളരിക്കലാണ് നിർവഹിച്ചിരിക്കുന്നത്. കിരൺലാൽ എം ആണ് രചന. കണ്ണൂർ സ്‌ക്വാഡിൽ റോണിക്കൊപ്പം വേഷമിട്ട താരമായ അസീസ് നെടുമങ്ങാട് പഴഞ്ചൻ പ്രണയത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വൈശാഖ് രവിയും സ്‌റ്റാൻലി ജോഷ്വായുമാണ് ചിത്രം നിർമിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം. സതീഷ് രഘുനാഥാണ് സംഗീത സംവിധാനം. വൈക്കം വിജയലക്ഷ്‌മി, ആനന്ദ് അരവിന്ദാക്ഷൻ, ഷഹബാസ് അമൻ, കാർത്തിക വൈദ്യനാഥൻ, കെഎസ് ചിത്ര, മധു ബാലകൃഷ്‌ണൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ആർട്ട്: സജി കൂടനാട്, കോസ്‌റ്റ്യൂം ഡിസൈനർ: വിഷ്‌ണു ശിവ പ്രദീപ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മനോജ് ജി, ഉബൈനി യുസഫ്, മേക്കപ്പ്: മനോജ് അങ്കമാലി, കൊറിയോഗ്രാഫർ: മനു രാജ്, സ്‌റ്റിൽസ്: കൃഷ്‌ണകുമാർ, കോ-പ്രൊഡ്യൂസർ: രാജൻ ഗിന്നസ്, ഡിക്‌സൺ ഡോമിനിക്, പബ്ളിസിറ്റി ഡിസൈനർ: വിനീത് വാസുദേവൻ, മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
ഇതിഹാസ മൂവിസാണ് ചിത്രത്തിന്റെ അവതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
kauthuka Varthakal| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!