സമസ്‌ത നേതാക്കളുടെ അനുസ്‌മരണം; പൂർവീകരുടെ മാര്‍ഗങ്ങള്‍ മാതൃകയാക്കുക, ഹൈദറലി ശിഹാബ് തങ്ങള്‍

By Desk Reporter, Malabar News
SYS Remembrance _ Malabar News
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അനുസ്‌മരണ-പ്രാർഥനാ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: നിരവധി മഹാത്‌മാക്കളുടെ ആശ്രാന്ത പരിശ്രമത്തിലൂടെ വളര്‍ന്നു പന്തലിച്ച പ്രസ്‌ഥാനമാണ് സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമയെന്നും അതിന് വെള്ളവും വളവും നല്‍കിയ ആത്‌മാർഥത നിറഞ്ഞ നേതാക്കള്‍ കാണിച്ച മാതൃക പുതു തലമുറ പിന്തുടരണമെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സമസ്‌ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, സ്‌റ്റേറ്റ് മഹല്ല് ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സമസ്‌ത പ്രവാസി സെല്‍ കണ്‍വീനര്‍ കാളാവ് സൈതലവി മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്‌മരണ-പ്രാർഥനാ സംഗമം മലപ്പുറം സുന്നി മഹലില്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ഡിത പ്രതിഭകളും ഉദാരമതികളും സേവന സജ്‌ജരുമായ മഹല്‍ വ്യക്‌തിത്വങ്ങള്‍ വിട പറയുന്നത് മൂലം സമൂഹത്തിനുണ്ടാക്കുന്ന നഷ്‌ടം അഗാധവും നികത്തൽ അസാധ്യമായതുമാണ് തങ്ങള്‍ പറഞ്ഞു. സമസ്‌ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി.

സമസ്‌ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂരാണ് ആമുഖ പ്രഭാഷണം ചെയ്‌തത്‌.

സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയിതീൻ കുട്ടി ഫൈസി, ഒടി മൂസ മുസ്‌ലിയാര്‍, സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയിതീൻ ഫൈസി, കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, സയ്യിദ് കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്‌ദുറശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സിഎച്ച് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, അരിപ്ര അബ്‌ദുറഹിമാന്‍ ഫൈസി, കെടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് എന്നിവരും അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തി.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാർഥനാ സംഗമത്തിന് നേതൃത്വം നല്‍കി. മൗലിദ് പാരായണത്തിന് മുടിക്കോട് മുഹമ്മദ്‌ മുസ്‌ലിയാര്‍, കോറാട് സൈതാലികുട്ടി ഫൈസി, പാതിരമണ്ണ അബ്‌ദുറഹിമാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി യൂസുഫ് ഫൈസി മേല്‍മുറി എന്നിവർ നേതൃത്വം നല്‍കി.

Most Read: രാജ്യത്തെ സ്‌ഥിതി മോശകരം; വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധത്തില്‍ വീഴ്‌ച പാടില്ല; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE