മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ കോട്ടപ്പടി താലൂക്ക് ഹോസ്‌പിറ്റൽ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി.
കോട്ടപ്പടിയില്‍ ആരംഭിച്ച ‘സാന്ത്വനം മലപ്പുറം’ ഓഫീസ് ഉൽഘാടനം സമസ്‌ത മലപ്പുറം മേഖലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് നിർവഹിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഹോസ്‌പിറ്റലില്‍ ഭക്ഷണ വിതരണം, ആംബുലന്‍സ്, മയ്യിത്ത് കുളപ്പിക്കല്‍, ഷീ പാലിയേറ്റീവ്, ബ്ളഡ് ബാങ്ക്, സൗജന്യ മരുന്ന് വിതരണം, മുഴുസമയ വളണ്ടിയര്‍ സേവനം തുടങ്ങിയ സൗകര്യങ്ങളാണ് സാന്ത്വനം മലപ്പുറത്തിന് കീഴിലുണ്ടാവുക.
എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാന്‍, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി പി സുബൈര്‍, മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ധീഖ് മുസ്‍ലിയാർ മക്കരപ്പറമ്പ്, എംകെ അബ്‌ദുസലാം, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, സ്വാലിഹ് ഹാജി ചെമ്മങ്കടവ്, ബദ്‌റുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.
Most Read: ലഖിംപൂര്‍ അക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടന; 18ന് രാജ്യവ്യാപക റെയിൽ ഉപരോധം