വാട്സ്ആപ്പ് വഴിയുള്ള ഒടിപി തട്ടിപ്പ്; ജാഗ്രത പാലിക്കുക, മുൻകരുതൽ എടുക്കുക

By Team Member, Malabar News
Malabarnews_whatsapp
Representational image
Ajwa Travels

ഫോണിലൂടെ ഒടിപി(വണ്‍ ടൈം പാസ്‌വേര്‍ഡ്) ആരുമായും പങ്കുവെക്കരുതെന്ന് നിരവധി ഉപദേശങ്ങള്‍ നമുക്ക് പലപ്പോഴായി ലഭിക്കാറുണ്ട്. പ്രധാനമായും അപരിചിതരോട്. കാരണം ഇത്തരത്തില്‍ ഒടിപി പങ്ക് വെക്കുന്നതിലൂടെ വലിയ ചതിക്കുഴികളാണ് നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. സൈബര്‍ വിദഗ്‌ധരും ഒപ്പം തന്നെ ധനകാര്യസ്‌ഥാപനങ്ങളും പൗരൻമാര്‍ക്ക് ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്ന കാര്യമാണിത്. എങ്കിലും അപരിചിതരായ ആളുകള്‍ക്ക് ഒടിപി നല്‍കി ചതിക്കുഴികളില്‍ വീഴുന്ന ആളുകള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിരവധിയാണ്. ഇതിലൂടെ നമുക്ക് നഷ്‌ടമാകുന്നത് നമ്മുടെ വിവരങ്ങളും, പണവും ഒക്കെയാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ പറ്റിക്കുന്നത് വാട്‌സ്ആപ്പ് വഴിയാണ്. സൗഹൃദം ചമഞ്ഞും മറ്റും നിരവധി ആളുകളെ ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി ചതിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ വാട്‌സ്ആപ്പ് വഴി 6 അക്കമുള്ള ഒടിപി നമ്പര്‍ അബദ്ധവശാല്‍ ഒരു ഫോണ്‍ നമ്പറിലേക്ക് അയക്കുന്നതായി വരുത്തിത്തീര്‍ക്കും. ശേഷം ആ ഒടിപി നമ്പര്‍ അവര്‍ക്ക് നല്‍കാനായി ആവശ്യപ്പെടും. വളരെ അത്യാവശ്യമായി ചെയ്‌തതാണെന്നും പണമിടപാട് പൂര്‍ത്തിയാക്കാനായി ആ ഒടിപി ആവശ്യമാണെന്നും പറഞ്ഞാണ് അജ്‌ഞാതര്‍ ആവശ്യമുന്നയിക്കുന്നത്. കൂടുതല്‍ വിശ്വസനീയമാകാൻ വേണ്ടി അത്തരക്കാര്‍ ആശുപത്രി ബില്ലുകളും, കോളേജ് ഫീസ് അടക്കേണ്ടതും മറ്റും ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെടുന്നതിലൂടെ നിങ്ങളുടെ തന്നെ വിലപ്പെട്ട വിവരങ്ങളും പണവുമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ചതിയിലൂടെ നിങ്ങളുടെ പണവും വിവരങ്ങളും സ്വന്തമാക്കാനുള്ള നാടകം മാത്രമാണ് അത്. അതിനാല്‍ തന്നെ ഇത്തരം നാടകങ്ങളില്‍ വീഴാതിരിക്കാന്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

അല്ലാത്തപക്ഷം നിങ്ങള്‍ കൈമാറുന്ന ഒടിപി വഴി നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് അവര്‍ക്ക് ഏറ്റെടുക്കാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ഫോട്ടോകള്‍, കോൺടാക്റ്റിലുള്ളവരുടെ വിവരങ്ങള്‍, നിങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ അത്തരക്കാര്‍ക്ക് സാധിക്കും. കൂടാതെ പല സന്ദര്‍ഭങ്ങളിലും നിങ്ങളുടെ പണം നഷ്‌ടപ്പെടുകയും ചെയ്യും. ഒപ്പം തന്നെ ഇതേ രീതിയില്‍ നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ള ആളുകളോടും അവര്‍ ഇതേ വഴിയിലൂടെ ഒടിപി ആവശ്യപ്പെടുകയും അവരോടും ഇതേ തന്ത്രത്തിലൂടെ അടുത്തിടപെട്ട് അവരുടെ വിവരങ്ങളും പണവും തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തും.

ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനായി യാതൊരു വിധത്തിലും വാട്‌സ്ആപ്പ് വഴിയോ ഫോണ്‍ കാള്‍ വഴിയോ എസ്എംഎസ് വഴിയോ ഒടിപി പങ്കുവെക്കാതിരിക്കാന്‍ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതില്‍ നിന്നും തടയുന്നതിനായി ടൂ ഫാക്റ്റർ ഓതന്റിക്കേഷന്‍ ചെയ്‌ത് സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാട്‌സ്ആപ്പില്‍ ടൂ ഫാക്റ്റർ ഓതന്റിക്കേഷന്‍ ചെയ്യുന്നതിനായി

ഘട്ടം 1: ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സ് തുറക്കുക

ഘട്ടം 2: അക്കൗണ്ട് >ടൂ സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ക്‌ളിക്ക് ചെയ്യുക

ഘട്ടം 3: ശേഷം നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ഒരു ആറക്ക പിന്‍ നമ്പര്‍ ആഡ് ചെയ്യക. ശേഷം താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം നിങ്ങളുടെ ഇമെയില്‍ അഡ്രസ് നല്‍കുക.

ഘട്ടം 4: ശേഷം Next എന്നത് ക്‌ളിക്ക് ചെയ്യുക

ഘട്ടം 5: ഇമെയില്‍ അഡ്രസ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് കണ്‍ഫേം ചെയ്‌ത ശേഷം സേവ് അല്ലെങ്കില്‍ ഡണ്‍ എന്നതില്‍ ക്‌ളിക്ക് ചെയ്യുക.

Read also : വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE