നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയ; കോവിഡ് രോഗികൾ കൂടുന്നു

By Staff Reporter, Malabar News
south-korea
Representational Image
Ajwa Travels

സിയോൾ: കോവിഡ് നാലാം തരംഗ ഭീതിയിൽ വിറച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 490,881 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്‌. മാർച്ച് 16ന് 621,205 ആയി ഉയർന്നതിന് ശേഷം രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നും അധികൃതർ പറഞ്ഞു. ഭൂരിഭാഗം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

രാജ്യത്തെ 52 ദശലക്ഷം നിവാസികളിൽ 87 ശതമാനവും പൂർണമായി വാക്‌സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്‌റ്റർ ഡോസുകൾ സ്വീകരിച്ചവരുമായതിനാൽ തന്നെ മരണനിരക്ക് വളരെ കുറവാണെന്നും അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. എങ്കിലും സ്‌ഥിതി ആശങ്കാജനകമാണ്.

കഴിഞ്ഞയാഴ്‌ച പ്രതിദിന മരണ സംഖ്യ 429 ആയി ഉയർന്നിരുന്നു. ഇതിന്റെ ഫലമായി ശവസംസ്‌കാര ക്രമീകരണങ്ങൾക്കുള്ള ആവശ്യം വർധിച്ചു. മാർച്ച് 21ന്, ദക്ഷിണ കൊറിയൻ സർക്കാർ രാജ്യത്തുടനീളമുള്ള 60 ശ്‌മശാനങ്ങളോട് എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമവും റിപ്പോർട് ചെയ്യുന്നുണ്ടെന്നാണ് സൂചന.

Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE