ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 4 ലക്ഷത്തിലേറെ

By Team Member, Malabar News
South Koreans will be two years younger; Abandoning the traditional way
Ajwa Travels

സോൾ: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ പ്രതിദിന കോവിഡ് കണക്കുകളിലും കുതിച്ചുചാട്ടം. നിലവിൽ 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ബുധനാഴ്‌ച മാത്രം 4,00,741 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ കോവിഡ് റിപ്പോർട് ചെയ്‌തതിന്‌ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

ചൈനയിൽ നിലവിൽ കോവിഡ് കണക്കുകളിൽ ഉണ്ടായ വർധനവിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ചൈനയിലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. കൂടാതെ ചില നഗരങ്ങളിൽ ഭാഗിക ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.

കൂടാതെ രോഗവ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഹോങ്കോങ് അതിർത്തി അടക്കുകയും ചെയ്‌തു. നഗരത്തിലെ എല്ലാവരും 3 വട്ടം പരിശോധനയ്‌ക്ക്‌ വിധേയരാകണമെന്നും, പരിശോധനക്ക് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂ എന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ രാജ്യ തലസ്‌ഥാനമായ ബെയ്‌ജിങിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Read also: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE