സ്‌പെക്‌ട്രം ഫീസ് കുടിശിക; റിലയൻസ് ജിയോ 10,792 കോടി അടച്ചു

By Staff Reporter, Malabar News
reliance jio
Representational Image
Ajwa Travels

മുംബൈ: സ്‌പെക്‌ട്രം ഫീസ് കുടിശിക ഇനത്തിൽ കൂടുതൽ പണം അടച്ച് റിലയൻസ് ജിയോ. കേന്ദ്ര ടെലികോം മന്ത്രാലയത്തിനാണ് ജിയോ 10,792 കോടി രൂപ നൽകിയത്. 2016ൽ ജിയോ ഏറ്റെടുത്ത 269.2 മെഗാഹെർട്‌സ് സ്‌പെക്‌ട്രത്തിന്റെ കുടിശികയാണ് അവർ സർക്കാരിന് നൽകിയത്.

മുൻകൂർ പേയ്‌മെന്റുകൾ കമ്പനി പലകുറി നടത്തിയിരുന്നെങ്കിലും 2014, 2015 വർഷങ്ങളിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിന്റെ ഫീസായി 16,000 കോടിയോളം രൂപ കുടിശിക ഇനിയും അടച്ചു തീർക്കാനുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ബാക്കിയുള്ള തുക സർക്കാരിന് നൽകാൻ മൊറട്ടോറിയം വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ജിയോ വൈകാതെ തന്നെ തീരുമാനം സർക്കാരിനെ അറിയിച്ചേക്കും.

ഭാരതി എയർടെൽ, വോഡാഫോൺ കമ്പനികൾ എജിആർ കുടിശിക അടച്ചു തീർക്കാൻ നാല് വർഷത്തെ മൊറട്ടോറിയവും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ടെലികോം കമ്പനികൾ നഷ്‌ടത്തിൽ ആയതോടെ അവയ്‌ക്ക് ഇളവ് നൽകാൻ ഉദ്ദേശിച്ചാണ് സർക്കാർ മൊറട്ടോറിയം പദ്ധതി നടപ്പിലാക്കുന്നത്.

Read Also: ‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE