ഓപ്പണ്‍ സര്‍വകലാശാല വിവാദം: എന്‍ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ്

By Trainee Reporter, Malabar News
Malabar News_mUhammad riyas _ against nk Premachandran
Muhammad Riyas and NK Premachandran
Ajwa Travels

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നടത്തിയ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

“കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസിലാക്കുവാന്‍ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍.കെ. പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു”, എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ…

Posted by P A Muhammad Riyas on Saturday, October 10, 2020

ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇതിനുപിന്നില്‍ മുഹമ്മദ് റിയാസ് അടക്കമുള്ള മുഖ്യമന്ത്രിയുടെ കുടുംബമാണെന്നുമാണ് എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചത്. ഇതിനെതിരെയാണ് റിയാസിന്റെ പ്രതികരണം.

Related news: ‘പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി’; ഓപ്പണ്‍ സര്‍വകലാശാല വി.സി. നിയമനത്തിനെതിരെ വെള്ളാപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE