ഒരുരാജ്യം; ഒരുതിരഞ്ഞെടുപ്പ്; ഫെഡറലിസത്തെ തകർക്കരുത്: എസ്‌എസ്‌എഫ്

ഓഗസ്‌റ്റ്‌ 13ന് ശ്രീനഗറിൽ നിന്നാരംഭിച്ച 'സംവിധാൻ യാത്ര' വിവിധ മത-ഭൗതിക കലാലയങ്ങള്‍ സന്ദര്‍ശിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചും 22 സംസ്‌ഥാനങ്ങളിലൂടെ പര്യടനം നടത്തി 33 കേന്ദ്രങ്ങളിലെ സ്വീകരണവും ഏറ്റുവാങ്ങി സെപ്റ്റംബർ 10നു ബംഗളൂരിൽ അവസാനിക്കും.

By Central Desk, Malabar News
SSF Response on One Nation One Election
Faaqeehul qamar Saqafi Bihar
Ajwa Travels

ചെന്നൈ: രാജ്യവ്യാപകമായി തദ്ദേശതലം മുതല്‍ ലോക്‌സഭ വരെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്ന ആശയം (SSF Response on One Nation One Election) ഫെഡറലിസത്തെ തകര്‍ക്കരുതെന്ന് സുന്നി സ്‌റ്റുഡന്റ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) ദേശീയ ഉപാധ്യക്ഷന്‍ ഫഖീഹുൽ ഖമർ സഖാഫി ബീഹാർ പറഞ്ഞു.

ഓഗസ്‌റ്റ്‌ 13ന്, എസ്‌എസ്‌എഫിന്റെ ദേശീയ കമ്മിറ്റി, സംഘടനയുടെ ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ മുന്നോടിയായി ശ്രീനഗറിലെ ഹസ്‌റത്ത് ബാല്‍ മസ്‌ജിദ്‌ പരിസരത്ത് നിന്ന് ആരംഭിച്ച സംവിധാന്‍ യാത്രക്ക് തമിഴ്‌നാട്‌ സംസ്‌ഥാന കമ്മിറ്റി ചെന്നൈയിൽ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്‌ട്രമാണ് ഇന്ത്യ. പ്രാദേശികവും സാംസ്‌കാരികവുമായ വൈജാത്യങ്ങളെ മറികടന്നുകൊണ്ട് സാമ്പത്തിക ചിലവ് ചുരുക്കാനെന്ന പേര് പറഞ്ഞ് ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള ശ്രമം കുൽസിത താൽപര്യങ്ങളില്‍ നിന്ന് ഉടലെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകശിലാത്‌മകത എന്ന ആശയം ഇന്ത്യ പോലൊരു വിശാല രാജ്യത്ത് അസാധ്യമാണെന്നും അത് ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ കാലുശ്യം നിറക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിവിധ മത-ഭൗതിക കലാലയങ്ങള്‍ സന്ദര്‍ശിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചും മുന്നേറുന്ന സംവിധാന യാത്ര, 22 സംസ്‌ഥാനങ്ങളിലൂടെ പര്യടനം നടത്തി 33 കേന്ദ്രങ്ങളിലെ സ്വീകരണവും ഏറ്റുവാങ്ങി സെപ്റ്റംബർ 10നു ബംഗളൂരിൽ അവസാനിക്കും.

മൻസൂർ ഹാജി ഉൽഘാടനം ചെയ്‌ത ചെന്നൈയിലെ സ്വീകരണ സമ്മേളനത്തിൽ നൗഫൽ ഉലൂമി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സലീം സിറാജ്, കമാൽ സഖാഫി, നൗശാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീന്‍ നൂറാനി വെസ്‌റ്റ് ബെംഗാള്‍, മുഹമ്മദ് മുഈനുദ്ദീന്‍ ത്രിപുര എന്നിവരും സംസാരിച്ചു. നാളെ, സെപ്റ്റംബർ 6നു പോണ്ടിച്ചേരിയില്‍ യാത്രക്ക് സ്വീകരണം നല്‍കും.

MOST READ | ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE