എസ്‌എസ്‌എഫ് ‘ഗോൾഡൻ 50’ കോൺഫറൻസ്; പ്രതിനിധി സമ്മേളനത്തിന് 5 ലക്ഷം പേർ!

എസ്‌എസ്‌എഫിന്റെ 50ആം ജൻമദിനം അർഥവത്തായി ആഘോഷിക്കാൻ ഒരുക്കുന്ന 'എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ്' നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കും. 'നമ്മൾ ഇന്ത്യൻ ജനത' എന്നതാണ് പ്രമേയ മുദ്രാവാക്യം.

By Trainee Reporter, Malabar News
SSF Golden Fifty National Conference
Ajwa Travels

മുംബൈ: (SSF Golden Fifty National Conference) 1973 ഏപ്രിൽ 29ന് രൂപംകൊണ്ട സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) അതിന്റെ അൻപതു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം നവംബർ 24, 25, 26 തീയതികളിൽ മൂംബൈയിൽ നടക്കും.

ഏകത ഉദ്യാൻ എന്ന് നാമകരണം ചെയ്‌തിട്ടുള്ള മുംബൈ ഗോവണ്ടി ദേവ്നാർ നഗരിയിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ദേശീയ സമ്മേളനം നടക്കുന്നത്. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ രണ്ട് വർഷമായി ആചരിക്കുന്ന കാമ്പയിനിനാണ് ഈ ത്രിദിന സമ്മേളനത്തോടെ പരിസമാപ്‌തി കുറിക്കുക.

7 വേദികളിലായാണ് സമ്മേളനം നടക്കുന്നത്. ഭാഷ, തൊഴിൽ, സാംസ്‌കാരിക വൈവിധ്യങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിലാണ് സമ്മേളന വേദികൾ ഒരുങ്ങുന്നത്. ആത്‌മ സംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷണൽ എത്തിക്‌സ്, നോളജ് എക്കണോമി, പീസ് പൊളിറ്റിക്‌സ്, എജു വളണ്ടിയറിങ്, സോഷ്യൽ ആക്‌ടിവിസം തുടങ്ങി വിവിധ മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുന്ന പ്രതിനിധി സംഗമത്തോടെയാണ് ദേശീയ സമ്മേളനം ആരംഭിക്കുക.

എജുസൈൻ, ബുക്ഫെയർ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും സംഘടിപ്പിക്കപ്പെട്ട വിപുലമായ സമ്മേളനങ്ങൾക്കും 25 സംസ്‌ഥാനങ്ങളിലൂടെ സഞ്ചരിച്ച സംവിധാൻ യാത്രക്കും ശേഷമാണ് ദേശീയ സമ്മേളനം നടക്കുന്നത്.

SSF Golden Fifty National Conference2023 നവംബർ 24 വെള്ളിയാഴ്‌ച രാവിലെ 9ന് ഹാജി അലി ദർഗ, മാഹിൻ അലി, ബിസ്‌മില്ല ഷാ, ബഹാഉദ്ദീൻ ഷാ, അബ്‌ദുറഹ്‌മാൻ ഷാ എന്നവരെ സിയാറത്ത് ചെയ്യുന്നതോടെ ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഔദ്യോഗികമായി ആരംഭിക്കും. വൈകുന്നേരം 4ന് സമ്മേളന നഗരിയിൽ റസാ അക്കാദമി ചെയർമാൻ അൽഹാജ് മുഹമ്മദ് സഈദ് നൂരി പതാക ഉയർത്തൽ കർമം നിർവഹിക്കും. 5 മണിക്ക് ഹിന്ദുസ്‌ഥാൻ ഉറുദു ഡെയ്‌ലി എഡിറ്റർ സർഫറാസ് അർസു എജ്യുസൈൻ കരിയർ എക്‌സ്‌പോയും പ്രശസ്‌ത ഉറുദു കവി മെഹ്ബൂബ് ആലം ഗസി ബുക്‌സ് ഫെയറും ഉൽഘാടനം ചെയ്യും. 6.30ന് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് ഒമാൻ അംബാസഡർ ഈസ സലാഹ് അബ്‌ദുല്ല സലാഹ് അൽ ശിബാനി ഉൽഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം

25ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി പതിനായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മതം, സമൂഹം, നവോഥാനം, ധിഷണ എന്നീ വിഷയങ്ങളിൽ ആദ്യ ദിവസം പഠനങ്ങൾ നടക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എപി മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി, അഫ്റോസ് ഖാദിരി ചിറിയകോട്ട്, മുജ്‌തബ ശരീഫ് മിസ്ബാഹി, മുഫ്‌തി ബദ്റെ ആലം മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകും.

SSF Golden Fifty National Conference
Shaykh Afeefuddin Al-Jailani

വ്യത്യസ്‌ത ശരീഅ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രത്യേക പ്രതിനിധികളുടെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കോൺഫറൻസിൽ പ്രബോധനം, ബഹുസ്വരത, വിദ്യാർഥിത്വം,അഹ്‌ലുസുന്ന, സൗഹൃദം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുഹൈറുദ്ദീൻ നൂറാനി വെസ്‌റ്റ് ബംഗാൾ, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ എന്നിവർ നേതൃത്വം നൽകും.

പ്രൊഫഷണൽ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള കാമ്പസ് സ്‌റ്റുഡന്റ്‌സ് കോൺഫറൻസിൽ ഇസ്‌ലാം, വിപ്ളവം, ആത്‌മീയത, സംഘടന, സംഘാടനം, രാഷ്‌ട്രീയം, നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുകൾ നടക്കും.

SSF Golden Fifty National Conference
Aditya Menon

ഖ്വാജാ സഫർ മദനി ജമ്മുകശ്‌മീർ, അബ്‌ദുറഹ്‌മാൻ ബുഖാരി, ഡോ. അബൂബക്കർ, അഫ്‌സൽ റാഷിദ് ഖുതുബി ഹൈദരാബാദ്, സുബൈർ അംജദി അലീഗഡ്, അബ്‌ദുൽ ഖയ്യൂം അലീഗഡ്, ഡോ. ജുനൈദ് ഡൽഹി, ഡോ. ജാവേദ് മിസ്ബാഹി, ദിൽഷാദ് അഹ്‌മദ്‌ കശ്‌മീർ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് 7 മണിക്ക് പ്രശസ്‌ത പൊളിറ്റിക്കൽ ജേർണലിസ്‌റ്റ് ആദിത്യ മേനോൻ ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും.

SSF Golden Fifty National Conference
Sayyid Habib Adil Jufri Madina Munawara

പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്‌ച ധാർമിക വിപ്ളവം, സംസ്‌കാരം,ബൗദ്ധിക വിപ്ളവം, ലിബറലിസം, ആക്‌ടിവിസം, വ്യക്‌തിത്വ വികാസം, മാനിഫെസ്‌റ്റോ പഠനം, വിദ്യാഭ്യാസം, ചരിത്രം, ദേശീയ മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദവും സംഭാഷണവും നടക്കും. സി മുഹമ്മദ് ഫൈസി, അഡ്വ ഇസ്‌മാഈൽ വഫാ, അബ്‌ദുല്ല ഖുവൈത്ത്, ശൗകത്ത് നഈമി കശ്‌മീർ, സുഫ്‌യാൻ സഖാഫി കർണാടക, ആർപി ഹുസൈൻ, എം അബ്‌ദുൽ മജീദ്, മുഹമ്മദ് ശരീഫ് നിസാമി, ശരീഫ് ബംഗളൂരു, ആബിദ് ലുത്തുഫി നഈമി കൊല്ലം, അബ്‌ദുറഹ്‌മാൻ ബുഖാരി, ഫഖീഹുൽ ഖമർ സഖാഫി ബീഹാർ, മുഈനുദ്ധീൻ ത്രിപുര എന്നിവർ നേതൃത്വം നൽകും.

എജുസൈൻ കരിയര്‍ എക്‌സ്‌പൊ

വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എക്‌സ്‌പൊ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്‌സ്‌പൊ വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച്, 26 ഞായറാഴ്‌ച അവസാനിക്കും. പ്രവേശനം സൗജന്യമാണ്. കരിയർ ലോകത്തെ ലക്ഷകണക്കിന് വരുന്ന വിദ്യാർഥികൾക്ക് പുത്തനുണർവേകുന്ന തരത്തിലാണ് എക്‌സ്‌പൊ ഒരുക്കുന്നത്.

സയൻസ്, ടെക്‌നോളജി, മെഡിസിൻ, ആർട്‌സ്, ലോ, കോമേഴ്‌സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്‌ത കോഴ്‌സുകൾ, രാജ്യത്തെ പ്രീമിയർ സ്‌ഥാപനങ്ങൾ, ടെക്‌നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ സ്‌റ്റഡീസ്‌, ഓൺലൈൻ കോഴ്‌സുകൾ, സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്‌സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, അപ്‌സ്‌കില്ലിങ് തുടങ്ങിയ എൺപതോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്‌റ്റാളുകൾ എജുസൈനിൽ ഉണ്ടായിരിക്കും.

SSF Golden Fifty National Conference
Sayed Mahmood Ashraf Ashrafi Jilani

കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന നൂറിലധികം കരിയർ ഉപദേശകരുടെ സേവനവും ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട്. നാൽപതിലധികം കേന്ദ്ര സർവകലാശാല പ്രതിനിധികളും ഇരുപത്തഞ്ചിലധികം അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികളും സംബന്ധിക്കുന്നതാണ് വിപുലമായ എജുസൈൻ കരിയർ എക്‌സ്‌പൊ. മൈക്രോസോഫ്‌റ്റ് ഉൾപ്പെടെ വ്യത്യസ്‌ത ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ എക്‌സ്‌പോയിൽ വിദ്യാർഥികൾക്ക് അവസരമുണ്ടായിരിക്കും.

പുസ്‌തകലോകം

വായനാ വിരുന്നൊരുക്കുന്ന പുസ്‌തകലോകം സമ്മേളന നഗരിയുടെ പ്രധാന ആകർഷണമാണ്. 500 ശീർഷകങ്ങളിലായി അൽ മക്‌തബതുൽ മദീന, അൽ അറബിയ്യ, ഇസ്‌ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസാധകരുടെ പുസ്‌തകങ്ങളാണ് ഇവിടെ സജ്‌ജീകരിക്കുന്നത്. മുപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെ കിഴിവിൽ വായനക്കാർക്ക് പുസ്‌തകം ലഭിക്കും. കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ നിരക്കിൽ ഇംഗ്ളീഷ് മലയാള സാഹിത്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈബ്രറികളിലേക്ക് പുസ്‌തകങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ഡെലിവറി സൗകര്യവും ലഭ്യമാണ്.

SSF Golden Fifty National Conference
Mehboob Alam Gazi

സമാപന പൊതുസമ്മേളനം

സമാപന പൊതുസമ്മേളനം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയുടെ അധ്യക്ഷതയിൽ സെയ്യിദ് അലി അൽ ഹാഷിമി ഉൽഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദ്‌ (കാന്തപുരം എപി ഉസ്‌താദ്‌), ആഫീഫുദ്ധീൻ ജീലാനി എന്നവർ മുഖ്യാതിഥികളാകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഫസ്ൽ കോയാമ്മ, അബ്‌ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഖവി അഹ്‌സനി എന്നിവർ പങ്കെടുക്കും.

SSF Golden Fifty National Conference
Sayed Arif Ali Attari Bapu

സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമ ഹുസൈൻ ജീലാനി, മെഹ്‌ദി മിയ സാഹബ്, മന്നാൻ മിയ സാഹബ്, മുഫ്‌തി ബദ്‌റുൽ ആലം, സയ്യിദ് മുഹമ്മദ് അഷ്റഫ് അശ്രഫി, മുഫ്‌തി മുഹമ്മദ്, മുഫ്‌തി യഹ്‌യ റാസ, മുഫ്‌തി മുജ്‌തബ ശരീഫ്, ഡോ. അബ്‌ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബഹി ഒഡീഷ, ഇബ്രാഹീം മദനി തുടങ്ങിയവരും സംബന്ധിക്കും. എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമായി 5 ലക്ഷം ആളുകൾ പൊതുസമ്മേളനത്തിൽ സംബന്ധിക്കും.

RELATED READ: എസ്‌എസ്‌എഫ് നാഷണൽ കോൺഫറൻസ്; 6 ലക്ഷം സ്‌ക്വയർ ഫീറ്റ് പന്തൽ; ജോലികൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE