എസ്‌എസ്‌എഫ് ദേശീയ സമ്മേളനത്തിന് ഇന്ന് പരിസമാപ്‌തി

കഴിഞ്ഞ ദിവസം അറബ് ലീഗ് അംബാസഡർ യൂസഫ് മുഹമ്മദ് അബ്‌ദുള്ള ജമീൽ ഉൽഘാടനം ചെയ്‌ത എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസിന്റെ സമാപന മഹാസമ്മേളനം അഫീഫുദ്ധീൻ ജീലാനി ബാഗ്‌ദാദ് ഇന്ന് ഉച്ചക്ക് മൂന്നിന് ഉൽഘാടനം ചെയ്യും.

By Desk Reporter, Malabar News
SSF Golden Fifty National Conference
സമ്മേളനത്തിൽ 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽ സീനിയർ പൊളിറ്റിക്കൽ ജേണലിസ്‌റ്റ് ആദിത്യൻ മേനോൻ സംസാരിക്കുന്നു
Ajwa Travels

മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസ് (SSF Golden Fifty National Conference) ഇന്ന് സമാപിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദ്‌ മുഖ്യാതിഥിയാകുന്ന മഹാ സമ്മേളനത്തിൽ സയ്യിദ്‌ അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥനനിർവഹിക്കും.

സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്‌തി ബദ്‌റെ ആലം, സയ്യിദ് ഫസൽ കോയമ്മ, അബ്‌ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഖവി അൽഅഹ്‌സനി, സയ്യിദ്‌ മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി, മുഫ്‌തി മുഹമ്മദ്, മുഫ്‌തി യഹ്‌യ റാസാ, മുഫ്‌തി മുജ്‌തബ ശരീഫ്, ഡോ. അബ്‌ദുൽ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് ഫറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, ഇബ്രാഹിം മദനി, സഈദ് നൂരി സാഹിബ് എന്നിവർ സംബന്ധിക്കും.

സമാപന സംഗമത്തിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പതനായിരങ്ങൾ പങ്കെടുക്കും. രണ്ടു ദിവസമായി ഏകതാ ഉദ്യാനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ന് 3 മണിക്ക് അവസാനിക്കും. പതിനായിരം പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ആത്‌മ സംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷണൽ എത്തിക്‌സ്, നോളജ് എക്കണോമി, പീസ് പൊളിറ്റിക്‌സ്, എജു വളണ്ടിയറിങ്, സോഷ്യൽ ആക്‌ടിവിസം തുടങ്ങി അൻപതിലധികം വ്യത്യസ്‌ത വിഷയങ്ങൾ ചർച്ച ചെയ്യുന്നു. പഠന-കരിയർ ലോകത്തെ പുത്തനറിവുകൾ പകർന്നു നൽകുന്ന എജ്യുസൈൻ എക്‌സ്‌പോയും പുസ്‌തകമേളയും സമ്മേളനത്തോട് അനുബന്ധമായി നടക്കുന്നുണ്ട്.

TECH NEWS | ഡീപ് ഫേക്കുകൾക്ക് തടയിടാൻ കേന്ദ്രം; ഒരാഴ്‌ച സാവകാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE