നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ തിരികെ ലഭിച്ചതായി ഗവർണർ

By Staff Reporter, Malabar News
Nigeria
Ajwa Travels

അബൂജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ നിന്നും തോക്കുധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടുകിട്ടിയതായി സംസ്‌ഥാന ഗവർണർ. സാംഫറയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെൺകുട്ടികളാണ് തിരിച്ചെത്തിയത്.

കുട്ടികൾക്കായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും ഗവർണർ ബെല്ലോ മാതവാലെ പറഞ്ഞു.

‘വെള്ളിയാഴ്‌ച മുതൽ തടവിൽ കഴിയുന്ന കുട്ടികളെ ഇന്ന് തിരികെ ലഭിച്ചു. ഞങ്ങളുടെ സമാധാന ഉടമ്പടി ഫലം കണ്ടു. കുട്ടികൾക്കായി മോചനദ്രവ്യം നൽകിയില്ല,’ ഗവർണർ പറഞ്ഞതായി അൽ ജസീറ റിപ്പോർട് ചെയ്‌തു.

വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ വിദൂര ഗ്രാമപ്രദേശമായ ജംഗെബെയിലെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് നൂറിലധികം വരുന്ന തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. 317 പെൺകുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ സംഘം കടത്തിയ പെൺകുട്ടികളുടെ എണ്ണം 279 ആണെന്നാണ് ഗവർണർ പറയുന്നത്.

കുട്ടികൾ സുരക്ഷിതരാണെന്നും വൈദ്യ പരിശോധനക്കായി അവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Read Also: ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE