പെൺകുട്ടിയുടെ ആത്‍മഹത്യ; പോക്‌സോ കേസിൽ യുവതി അറസ്‌റ്റിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവതി പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായി. വരന്തരപള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമിയെ (24)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ മരണത്തിന് മുൻപ് പീഡിപ്പിച്ചതായാണ് കേസ്.

മരിച്ച പെൺകുട്ടിക്ക് ആൺസുഹൃത്തുമായുണ്ടായ പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയുടെ മാനസികസമ്മർദ്ദം എറിയതോടെയാണ് പെൺകുട്ടി ആത്‍മഹത്യ ചെയ്‌തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായി. അതോടെ യുവതിക്ക് എതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

അഭിരാമിയും മരിച്ച പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണത്തിനിടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ യുവതിയുടെ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് അറിയിച്ചു.

തൃശൂർ ടൗൺ ഈസ്‌റ്റ് എസ്എച്ച്ഒ ലാൽ കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ കെ അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്‌ഥരായ ജയലക്ഷ്‌മി, ദുർഗ എന്നിവരാണ് യുവതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read also: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE