അഫ്‌ഗാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; 100ഓളം പേർ കൊല്ലപ്പെട്ടു

By Desk Reporter, Malabar News
blast-hits-Shiite-mosque-in-Afghanistan
Ajwa Travels

കാബൂൾ: വടക്കൻ അഫ്‌ഗാനിസ്‌ഥാനിലെ ഷിയാ പള്ളിയിൽ സ്‍ഫോടനം. 100ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇന്ന് ഉച്ചക്ക്, കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്‌ച പ്രാർഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം.

നിരവധി പേരാണ് പ്രാർഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടന്നതായി സ്‌ഥിരീകരിച്ച താലിബാൻ പക്ഷെ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 40ലേറെ മൃതദേഹങ്ങള്‍ കണ്ടതായി പ്രദേശത്തെ വ്യവസായി സല്‍മായി അലോക്‌സായി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

അഫ്‌ഗാനിൽ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദൂസ്. ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്‌ഗാൻ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്‌ലിംകൾ. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്.

അഫ്‌ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻമാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്‌ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.

Most Read:  സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE